"എന്താണ് ജോണ്‍ ? എത്ര തവണ ഞാന്‍ വിളിച്ചു - നീയെന്താ ഫോണെടുക്കാതിരിക്കുന്നത് , എന്താ എന്നോട് സംസാരിക്കാതിരിക്കുന്നത് ? "
"സിനി .....അത്...ഞാന്‍.." അയാളുടെ ശബ്ദം നേര്‍ത്തവിറയലോടെ മുറിഞ്ഞു.
"ഹലോ ജോണ്‍ നീ കേള്‍ക്കുന്നില്ലേ, നിനക്കെന്താടാ പറ്റിയെ ? എല്ലാം കഴിഞ്ഞപ്പോള്‍ ഇവിടന്നു ഒന്നും പറയാതെ ഇറങ്ങിപ്പോയതല്ലേ നീ ? ഞാന്‍ എത്ര തവണ പറഞ്ഞതാ വേണ്ടെന്ന് , നിനക്കായിരുന്നല്ലോ നിര്‍ബന്ധം. ഇങ്ങനെ അവഗണിക്കാന്‍ ആയിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും വഴങ്ങിത്തരില്ലയിരുന്നു.......ജോണ്‍.....ജോണ്‍.." ബീപ് ബീപ്..... !
ഫോണ്‍ ഡിസ്കണക്റ്റ് ആയി.
"ചായയെടുക്കട്ടെ ?" ദിയ ചോദിച്ചു.
വേണ്ടെന്നു തലയാട്ടിക്കൊണ്ട് ജോണ്‍ ഡ്രസ് മാറാനായി ബെഡ്റൂമിലേക്ക് നടന്നു.
ഉടുപ്പ് മാറ്റാതെ അയാള്‍ കിടക്കയില്‍ മലര്‍ന്നു കിടന്നു.
ഓരോ രോമകൂപത്തിലും ചെയ്തുപോയ പാപത്തിന്‍റെ കണികകള്‍ അയാളെ കുത്തിനോവിച്ചു - ശരീരത്തെ തണുപ്പിച്ചാല്‍ മനസ്സിന്‍റെ കത്തലിനല്‍പ്പം ആശ്വാസം കിട്ടിയേക്കുമെന്ന പ്രതീക്ഷയില്‍ അയാള്‍ ടവ്വലെടുത്ത് ബാത്ത്റൂമിലേക്ക് നടന്നു.
"ജോണ്‍, നിനക്കെന്താ പറ്റിയത് ? കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ ശ്രദ്ധിക്കുന്നു, നീയിങ്ങനെയൊന്നും ആയിരുന്നില്ലല്ലോ ?"
പടക്കളത്തില്‍ നിരാശനായി തളര്‍ന്നുവീണ പോരാളിയുടെ മാനസികാവസ്ഥ മുഖഭാവത്തില്‍ പ്രതിഫലിപ്പിച്ച് നിര്‍വ്വികാരനായി കിടക്കയില്‍ മലര്‍ന്നു കിടക്കുന്ന ജോണിന്‍റെ കണ്ണുകളിലേക്കുറ്റു നോക്കിക്കൊണ്ട് ദിയ ചോദിച്ചു.
ആ നോട്ടത്തിന്‍റെ തീക്ഷ്ണത താങ്ങാനാവാതെ ജോണ്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു പൈജാമ എടുത്തു ധരിച്ചു കൊണ്ട് ഒന്നും മിണ്ടാതെ ബാല്‍ക്കണിയിലേക്ക് നടന്നു.
ബാല്‍ക്കണിയില്‍ കൈയെത്തിത്തോടാവുന്ന അകലത്തില്‍ നിലാവ് പൂത്തുനില്‍ക്കുന്നു - പ്രണയം കവിത രചിക്കുന്ന നറുനിലാവില്‍ തൂക്കിയിട്ടിരുന്ന ചൂരല്‍ക്കസേരയില്‍ അനന്തതയിലേക്ക് നോക്കിയിരുന്ന ജോണിന്‍റെ മനസ്സ് പക്ഷെ ആ വശ്യത ആസ്വദിക്കുകയായിരുന്നില്ല.
"ജോണ്‍" ദിയയുടെ കൈത്തലം തോളില്‍ സ്പര്‍ശിച്ചപ്പോള്‍ ഒരു ഞെട്ടലോടെ ജോണ്‍ തിരിഞ്ഞു നോക്കി - അയാളുടെ കണ്ണുകളില്‍ പൊടിഞ്ഞ കണ്ണുനീരിന്‍റെ നനവ് ദിയ വ്യക്തമായി കണ്ടു.
അവള്‍ അയാള്‍ക്ക് മുന്നില്‍ കസേര വലിച്ചിട്ടിരുന്നു.
അവളയാളുടെ ഇരുകൈകളും തന്‍റെ കൈക്കുള്ളിലാക്കി. കുതറിരക്ഷപ്പെടാന്‍ ശ്രമിച്ച അയാളുടെ കണ്ണുകളെ തന്‍റെ കണ്ണുകള്‍ക്കുള്ളിലും.
"ജോണ്‍, എന്നോട് പറയാന്‍ പറ്റാത്തത എന്തോ തെറ്റ് നിനക്ക് സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. അതിന്‍റെ കുറ്റബോധത്തിന്‍റെ ആഴം നിന്‍റെ കണ്ണുകളില്‍ ഞാന്‍ കാണുന്നു."
അപ്പോള്‍ അവളുടെ കണ്ണുകളില്‍, ജോണ്‍ താന്‍ താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്ന ഒരു ഗര്‍ത്തത്തിന്‍റെ അനന്തത ദര്‍ശിച്ചു.
"പക്ഷെ അതെന്താണെന്ന് എനിക്കറിയേണ്ട ജോണ്‍. എനിക്ക് നിന്നെ തിരികെ വേണം - ആ പഴയ പ്രസരിപ്പും ചിരിയും നിറഞ്ഞ നിന്നെ"
അവള്‍ വലതുകൈ കൊണ്ട് അയാളുടെ നെറ്റിക്ക് മുകളില്‍ മുടിയിഴകള്‍ കോതിയൊതുക്കി.
"എനിക്ക് തരില്ലേ ജോണ്‍ , ആ പഴയ നിന്നെ ?"
അയാള്‍ അവളുടെ മാറിലേക്ക് വീണ് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു.

0 comments
Posts a comment