Sunday, August 25, 2013

ഫേസ്ബുക്കിലെ പത്തുകല്‍പ്പനകള്‍

1.നിന്‍റെതുപോലെ നിന്‍റെ സുഹൃത്തിന്‍റെ പോസ്റ്റിനെയും സ്നേഹിക്കുക.

2. നിനക്ക് ലൈക് കിട്ടിയില്ലെങ്കിലും നീ നിന്‍റെ കൂട്ടുകാരന്‍റെ പോസ്റ്റില്‍ ലൈക്കുക, കമന്‍റ് കിട്ടിയില്ലെങ്കിലും അവന്‍റെതില്‍ കമന്‍റുക.

3. അന്യന്‍റെ പോസ്റ്റിലെ ലൈക് ആഗ്രഹിക്കരുത്.

4. അന്യന്‍റെ സീരിയസ് പോസ്റ്റില്‍ കൂതറ ഫോട്ടോ കമന്‍റ്സ് ഇടരുത്.

5. അന്യന്‍റെ പോസ്റ്റുകള്‍ സ്വന്തം പേരില്‍ അടിച്ചിറക്കരുത് (ഷെയര്‍ ചെയ്യുക)

6. പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ പിക്കില്‍ ലൈക്കടിക്കും പോലെ ഇടക്ക് ആണ്‍കുട്ടികളുടെ പ്രൊഫൈല്‍ പിക്കിലും ലൈക്കടിക്കുക.

7. ഒരു പോസ്റ്റ്‌ ലൈക്കുന്നവനെ മറുപോസ്റ്റ്‌ കൂടി കുത്തിപ്പൊക്കി കാണിച്ചു കൊടുക്കുക.

8. ലൈക്കാന്ത്രം മൂത്ത് നിങ്ങള്‍ ചറപറ പോസ്റ്റുകള്‍ കുത്തിപ്പോക്കരുത്.

9. അന്യന്‍റെ നല്ല പോസ്റ്റില്‍ നിന്‍റെ ചളി പോസ്റ്റിന്‍റെ പരസ്യം പതിക്കരുത്.

10. നിന്‍റെ പോസ്റ്റില്‍ ഒരുത്തന്‍ പുച്ഛം സ്മൈലി ഇട്ടാല്‍ അവന്‍റെ പോസ്റ്റില്‍ നീ പുച്ഛം വാരിവിതറരുത്‌.

11. ലൈക് തെണ്ടരുത് , പോക്ക് ചെയ്യരുത് , പോസ്റ്റ്‌ അടിച്ചു മാറ്റരുത്.

12. ഫേസ്ബുക്ക് പോസ്റ്റ്‌ മുതലാളിമാരെ - നിങ്ങള്‍ അബ്ബാസിനെ ടാഗ് ചെയ്യുവിന്‍ - എന്തെന്നാല്‍ ലൈക്കും, കമന്‍റും നിങ്ങള്‍ക്കുള്ളതാവുന്നു.

13. സ്റ്റാറ്റസ് മുതലാളിമാര്‍ മട്ടുള്ളവന്‍റെ പോസ്റ്റുകള്‍ ലൈക്കുന്നില്ല, കമന്‍റുന്നില്ല , ഷെയര്‍ ചെയ്യുന്നില്ല.

14. അന്യന്‍റെ "മുതലിനെ" ആഗ്രഹിക്കരുത് (അവസാനം തലയിലായിട്ട് കിടന്നു കരഞ്ഞിട്ടു കാര്യമില്ല)

15. ആകാശത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമുദ്രത്തിലും ഉള്ള എല്ലാവരെയും കുറിച്ച് നീ പോസ്റ്റ്‌ ഇടുക. അവരെ പുഛിക്കുകയും അവരുടെ ഇറച്ചി തിന്നുകയും ചെയ്യുക.

16. ചാറ്റ് ചെയ്തു പരിചയപ്പെട്ടവളെയും കൊണ്ട് നീ ഊട്ടിക്കു പോകുക . നീ ബിരിയാണി കഴിക്കുമ്പോള്‍ അവള്‍ക്കൊരു പരിപ്പുവടയെങ്കിലും വാങ്ങിച്ചു കൊടുക്കുക.

#വാല്‍ : 16 എണ്ണം പറഞ്ഞാലേ എട്ടെണ്ണം എങ്കിലും അനുസരിക്കൂ.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top