Monday, August 19, 2013

തെറ്റായ വിലാസം

ഒരു ഭിക്ഷക്കാരന്‍ ഒരു അമ്പലത്തിന്‍റെ മുന്നിലിരുന്ന് ഭിക്ഷ യാചിക്കുകയായിരുന്നു.

"ദൈവത്തെയോര്‍ത്ത് ഈ പാവപ്പെട്ടവന് ഭക്ഷണം കഴിക്കാന്‍ എന്തെങ്കിലും തരണേ"

ഒരുപാട് ആളുകള്‍ അയാളുടെ മുന്നിലൂടെ കടന്നു പോയെങ്കിലും ആരും തന്നെ ഭിക്ഷക്കാരന് ഒന്നും നല്‍കിയില്ല.

നിരാശനായ ഭിക്ഷക്കാരന്‍ എഴുന്നേറ്റ് അല്‍പം അകലെയുള്ള ഒരു ബാറിന്‍റെ മുന്നില്‍ പോയിരുന്ന്‍ തെണ്ടാന്‍ തുടങ്ങി.

"ദൈവത്തെയോര്‍ത്ത് ഈ പാവപ്പെട്ടവന് ഭക്ഷണം കഴിക്കാന്‍ എന്തെങ്കിലും തരണേ"

ബാറില്‍ നിന്ന് വന്നവരും പോയവരുമെല്ലാം അയാള്‍ക്ക് കൈനിറച്ച് പണം നല്‍കി.

ഇത് കണ്ടു അന്തം വിട്ട യാചകന്‍ - "ദൈവമേ നിന്‍റെ ലീലാവിലാസങ്ങള്‍ പിടികിട്ടാത്തത് തന്നെ - നീ അഡ്രസ്‌ മാറ്റിപ്പറഞ്ഞ് ആളുകളെ കളിപ്പിക്കുകയാണല്ലേ ? "

(കടപ്പാട് )

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top