Thursday, August 29, 2013

മൂന്ന് ആണുങ്ങള്‍

ഫേസ്ബുക്കിലെ യുവഎഴുത്തുകാരായ എന്‍റെ മൂന്ന് സുഹൃത്തുക്കളുടെ പേരുകളും , വിളിപ്പേരുകളും രസകരമായി ഭാവനയില്‍ കണ്ടപ്പോള്‍;

1. Adarsh Damodaran (ഗഗന ചാരി)
--------------------------------------------
ഒരു ദിവസം ആദര്‍ശ് കടപ്പുരത്തിരുന്നു കവിതയെഴുതുകയായിരുന്നു.

പെട്ടെന്ന് ആദര്‍ശ് ചാരിയിരുന്ന തടിച്ച മനുഷ്യന്‍ ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു.

"നീയെന്നെ ചാരിയത് മതി, ഇനി പോയി വല്ല വിത്സനേം ചാര്"

ആദര്‍ശ് : "അയ്യോ ഗഗന്‍ ചേട്ടാ ചതിക്കല്ലേ, ചേട്ടനെ ചാരാതെ എനിക്ക് കവിത വരില്ല"

"ഓഹോ - എന്നാ ഞാന്‍ എന്‍റെ പേര് മാറ്റാന്‍ പോകുവാ, ഇനി നീ ആരെ ചാരുമെന്നോന്നു കാണട്ടെ"

ദേഷ്യത്തോടെ ഗഗന്‍ ചേട്ടന്‍ നടന്നു പോയി.

പ്രതീക്ഷിച്ചതിന്‍റെ ഏഴയലത്ത് പോലും ലൈക് കിട്ടാത്ത പോസ്റ്റ്‌ പോലെ ആദര്‍ശ് നിരാശനായി നിന്നു.

2. Haris Thayi
-----------------
ഹാരിസ് ഒരു പോസ്റ്റിട്ടു ലൈക്കും കാത്തു വാളിനരികില്‍ നില്‍ക്കുമ്പോള്‍ ഒരു പുതിയ ഫ്രണ്ട് പരിചയപ്പെടാന്‍ വന്നു.

"പേരെന്താ ?" ഫ്രണ്ട് ചോദിച്ചു.

"ഞാന്‍ ഹാരിസ് തായ്‌"

കഷ്ടകാലത്തിന് ഫേസ്ബുക്കില്‍ ചൂടന്‍ ഫോട്ടോസൊക്കെ പോസ്റ്റി യുവാക്കളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ആന്‍റി, ഡൈയടിച്ചു മുടിയൊക്കെ കറുപ്പിച്ച് ആ സമയം ആ വാളിനരികിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു.

അവര്‍ അതുവരെ കിട്ടിയ നൂറ്റിചില്ല്വാനം ലൈക്കും ഓങ്ങിക്കൊണ്ട് ഹാരിസിന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു -

"തൈ നിന്‍റെ #$&^*$*@ "

കുറച്ചു കഴിഞ്ഞാണ് ഹാരിസിന് സംഭവം കത്തിയത് , മൂപ്പര്‍ പറഞ്ഞു

"അയ്യോ അമ്മച്ചി - സോറി - ആന്‍റി , ഞാന്‍ ആന്‍റിയെ കളിയാക്കിയതല്ല , എന്‍റെ പേരാണ് പറഞ്ഞത് - ഹാരിസ് തായ്"

പിന്നെ അവിടെ എന്ത് നടന്നു എന്ന് പറയാന്‍ ഞാന്‍ അശക്തനാണ്.

3. Yasar Ali (ടാരി)
----------------------
നമ്മുടെ യാസിറിനു ചെറുപ്പത്തില്‍ ഒരു ശീലമുണ്ടായിരുന്നു - നാട്ടിലെ തീയേറ്ററില്‍ സിനിമ മാറുമ്പോള്‍ കാളവണ്ടിയില്‍ വിതരണം ചെയ്യുന്ന നോട്ടീസ്, റോഡുപണിക്കായി ഇറക്കിവച്ചിരിക്കുന്ന ടാറുപയോഗിച്ച് വഴിയില്‍ കാണുന്ന പോസ്റ്റില്‍ എല്ലാം പറ്റിച്ചു വക്കും, അങ്ങനെ അവനൊരു പേരും വീണു - ടാരി.

ഇന്നും ഫേസ്ബുക്കില്‍ അവനാ പണി ചെയ്യുന്നു, പോസ്റ്റ്‌ പറ്റിക്കാന്‍ ടാറിന് പകരം ചെളിയാണ് ഉപയോഗിക്കുന്നതെന്നൊരു വ്യത്യാസം മാത്രം - പേരിലും ചെറിയൊരു മാറ്റമുണ്ട് - ടാഗി !
____________________________________________________________
വാല്‍ : ആശയദാരിദ്രം മനുഷ്യനെ ആഴത്തില്‍ ചിന്തിപ്പിക്കും.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top