ഏഴാംക്ലാസ്സില്‍ അഞ്ചാം തവണയും തോറ്റപ്പോള്‍ മത്തായി, മകന്‍ തോമാച്ചനെ തന്‍റെ പച്ചക്കറിക്കടയില്‍ സഹായത്തിനു നിര്‍ത്തി.
കാഷില്‍ ഇരുത്തിയാല്‍ ഒരാഴ്ച കൊണ്ട് കച്ചോടം പൂട്ടേണ്ടി വരുമെന്നറിയാമായിരുന്നത് കൊണ്ട് കടയില്‍ വരുന്നവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എടുത്തു കൊടുക്കലായിരുന്നു തോമായുടെ ജോലി.
കടയില്‍ വന്ന അന്ന് മുതല്‍ തോമാ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് - തണ്ണിമത്തന്‍ വാങ്ങുന്നവരെല്ലാം അതെടുത്ത് ചെവിയുടെ അടുത്തു പിടിച്ച് വിരല്‍ കൊണ്ട് കൊട്ടി നോക്കിയ ശേഷം മാത്രമേ വാങ്ങിയിരുന്നുള്ളൂ.
പലതവണയായി പലപല തണ്ണിമത്തനുകള്‍ എടുത്ത് കൊട്ടിനോക്കിയെങ്കിലും വ്യത്യാസമൊന്നും തോമാക്ക് മനസ്സിലായില്ല.
ഒരു ദിവസം തോമായുടെ അയല്‍പക്കക്കാരനായ മൂസാക്ക സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ വന്നു.
മൂപ്പരും ഒരു തണ്ണിമത്തന്‍ എടുത്ത് ചെവിയുടെ അടുത്ത് പിടിച്ചു കൊട്ടി നോക്കി സഞ്ചിയിലെക്കിട്ടു.
സാധനങ്ങളൊക്കെ വാങ്ങി പോകാന്‍ നേരം ആകാംക്ഷ അടക്കാന്‍ ആവാതെ തോമ മൂസാക്കക്കരികെ ചെന്ന് ചോദിച്ചു.
"ഈ തണ്ണിമത്തന്‍ വാങ്ങുന്നതിന് മുന്‍പെന്തിനാ കൊട്ടി നോക്കുന്നത് ? "
"അതൊന്നും ഞമ്മക്കറിയൂല - പക്ഷെ കൊട്ടി നോക്കാതെ തണ്ണിമത്തന്‍ വാങ്ങിയാല്‍ കാണുന്നവനോക്കെ വട്ടാണോ എന്ന രീതിയില്‍ ഞമ്മളെ നോക്കാറുണ്ട്"
(ഉപ്പൂപ്പ പറഞ്ഞു കേട്ടിട്ടുള്ള ഒരു പഴങ്കഥ)

0 comments
Posts a comment