Sunday, August 25, 2013

സുഖവും ദുഖവും

ഇന്നൊരു സുഹൃത്തിനോട്‌ ചാറ്റ് ചെയ്യുമ്പോള്‍ "സുഖമല്ലേ" എന്ന് മംഗ്ലീഷില്‍ ടൈപ്പ് ചെയ്തതാണ് - 'S' നു പകരം 'D' ആയിപ്പോയി.

Dukhamalle ?

എന്‍റെ ചോദ്യം കേട്ട് സുഹൃത്ത്‌ അന്തം വിട്ടു.

കീബോഡില്‍ 'S' ഉം 'D' യും അടുത്തടുത്തായത് കൊണ്ട് സംഭവിച്ച ചെറിയ ഒരബദ്ധം, എത്ര വലിയ അര്‍ത്ഥവ്യത്യാസമാണ് വരുത്തിയത് !

കീബോഡിലെപ്പോലെ ജീവിതത്തിലും സുഖവും , ദുഖവും മാറിമറിയാന്‍ പലപ്പോഴും നിസ്സാരമായ ഒരക്ഷരത്തെറ്റ് മതിയാകും.

സുഖത്തില്‍ മതിമറക്കുമ്പോള്‍ ദുഖത്തിലെക്കുള്ള ഹൃസ്വമായ ദൂരത്തെക്കുറിച്ച് നമ്മളാരും ഓര്‍ക്കാറില്ലല്ലോ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top