Tuesday, February 10, 2015

ജെന്‍റില്‍മാന്‍

സെബാള്‍ട്ടിയുടെ ഭാര്യയുടെ മാറിലൊരു മുഴ.

രണ്ടാളും കൂടി ആശുപത്രിയില്‍ പോയി.

ഭാര്യ എത്ര നിര്‍ബന്ധിച്ചിട്ടും സെബു ഡോക്ടറുടെ മുറിക്കകത്ത് കയറാതെ പുറത്ത് ബെഞ്ചിലിരുന്നതെയുള്ളൂ.

ഡോക്ടര്‍ ഭാര്യയോട്‌ പരിശോധക്കായി ടേബിളില്‍ കയറിക്കിടക്കാന്‍ ആവശ്യപ്പെട്ടു.

ഭാര്യ : "ഡോക്ടര്‍, പരിശോധിക്കുന്നതിന് മുന്‍പ് ദയവായി എന്‍റെ ഭര്‍ത്താവിനെക്കൂടി അകത്തേക്ക് വിളിക്കാമോ ?"

ഡോക്ടര്‍ തെല്ലു നീരസത്തോടെ : "മാഡം, ഞാനാള് ജെന്‍റില്‍മാനാണ്, ധൈര്യമായിരിക്കൂ"


ഭാര്യ : "ഡോക്ടര്‍ ജെന്‍റില്‍മാനാണെന്നെനിക്കറിയാം, പക്ഷെ എന്‍റെ കെട്ട്യോന്‍ അത്രയ്ക്ക് ജെന്‍റില്‍മാനല്ല, അങ്ങേരെ തനിച്ചു പുറത്തിരുത്താന്‍ എനിക്ക് ധൈര്യമില്ല"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top