Monday, February 16, 2015

പാലുകുടി

സന്ധ്യക്ക്‌ അങ്ങാടിയിലെ പച്ചമരുന്നു കടയില്‍ നിന്നിറങ്ങുമ്പോഴാണ് കുട്ടിക്കാനെ കണ്ടത്. മൂപ്പര് ആളൊരു രസികനാണ്.

"അല്ല, ഇജ്ജെന്താ പച്ച മരുന്ന് കടേല് ?" കുട്ടിക്ക കുശലം ചോദിച്ചു.

"ഇത് കുറച്ചു വാങ്ങാന്‍ വന്നതാണ്, കുഞ്ഞിനു രണ്ടു വയസ്സായല്ലോ - പാലുകുടി നിര്‍ത്താന്‍ വേണ്ടി ഭാര്യ പറഞ്ഞു വിട്ടതാ" കയ്യിലിരുന്ന ചെന്ന്യായത്തിന്‍റെ പൊതിയെടുത്ത് കാണിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

"എനിക്കും കുറച്ചു വാങ്ങണം, വീട്ടിലും ഒരു കുട്ടീടെ കുടി നിര്‍ത്താന്‍ ഉണ്ടെന്ന് എന്‍റെ കെട്ട്യോളും കുറച്ചീസമായി പറയണു. "

"അതിന് ഇങ്ങടെ കുട്ട്യോള് മൂന്നും കോളേജിലൊക്കെല്ലേ പഠിക്കണേ, വേറെതു കുട്ടി ?" ഞാന്‍ സംശയത്തോടെ ചോദിച്ചു, ഇനി ഞാനറിയാതെ ഇങ്ങേരു വേറെയെങ്ങാനും കെട്ട്യാ ?

മറുപടി പറയാതെ കുട്ടിക്ക ഒരു കള്ളച്ചിരി ചിരിച്ചപ്പോഴാണ് എനിക്ക് മൂപ്പരുദ്ദേശിച്ച "കുട്ടിയെ" പിടികിട്ട്യത്.

ഞാന്‍ അല്‍പ്പം ഉറക്കെത്തന്നെ വിളിച്ചു - "ഡോ കുട്ടീ, കള്ള ബടുവാ".


കുട്ടിക്ക കുമ്പിട്ടു ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ നടന്നുപോയി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top