Monday, February 9, 2015

കാത്തുനില്‍പ്പ്

ഒരു കോണ്‍സ്റ്റബിള്‍ എസ്ഐയെ ഫോണില്‍ വിളിച്ചു.

"സാര്‍, ഇവിടെയൊരു വീട്ടില്‍ വലിയൊരു സംഭവം നടന്നിട്ടുണ്ട്."

എസ.ഐ : "എന്ത് ?"

കോണ്‍സ്റ്റബിള്‍ : "ജോലിക്കാരി വരാതിരുന്നതിനാല്‍ ജോലികളെല്ലാം സ്വയം ചെയ്യേണ്ടി വന്ന വീട്ടമ്മ താന്‍ തുടച്ചിട്ട നനഞ്ഞ തറയില്‍ ചവിട്ടിയതിന് ദേഷ്യം കയറി ഭര്‍ത്താവിനെ അയാളുടെ തന്നെ തോക്കുകൊണ്ട് വെടിവച്ചു കൊന്നു."

എസ്ഐ : "ഒഹ്, എന്നിട്ട് താനിപ്പോള്‍ എവിടെയുണ്ട് ?"

കോണ്‍സ്റ്റബിള്‍ : "ഞാനാ വീടിനു മുന്നില്‍ത്തന്നെയുണ്ട് സാര്‍"

എസ്ഐ : "എന്നിട്ടവരെ അറസ്റ്റ് ചെയ്തോ ?"

കോണ്‍സ്റ്റബിള്‍ : "ഇല്ല സാര്‍"

എസ്ഐ : "ബ്ലഡി ഫൂള്‍, നോക്കി നില്‍ക്കാതെ വേഗം വീടിന്നുള്ളില്‍ പോയി അവരെ അറസ്റ്റ് ചെയ്യെടോ "


കോണ്‍സ്റ്റബിള്‍ : "ചെയ്യാം സാര്‍, ഞാനാ തറയൊന്നുണങ്ങാന്‍ കാത്തു നില്‍ക്കുവാ"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top