Saturday, February 21, 2015

മദാമ്മപ്പൂട

പഞ്ഞി മിഠായിയെപ്പറ്റി കേട്ടിട്ടില്ലേ ?

ചിലയിടങ്ങളില്‍ ബോംബെ മിഠായി എന്നും പറയും.

ഞങ്ങളുടെ നാട്ടിലിതിനു പറഞ്ഞിരുന്ന പേര് 'മദാമ്മപ്പൂട' എന്നായിരുന്നു.

സാധാരണ ഐസ് സ്റ്റിക്ക് കച്ചവടക്കാരെപ്പോലെ സൈക്കിളില്‍ പിന്നിലെ കാരിയറില്‍ ഒരു വലിയ ഗ്ലാസ് ഭരണിയും കെട്ടി വച്ച് പിച്ചള മണി കിലുക്കിയാണ് വല്ലപ്പോഴും 'മദാമ്മപ്പൂട' കച്ചവടക്കാരന്‍ എത്തുക.

എന്നാല്‍ ഞങ്ങളുടെ നാട്ടില്‍ ഉസ്മാനിക്കാടെ കടയില്‍ ഏതു സമയത്തും ഈ മിഠായി കിട്ടുമായിരുന്നു.

ഒരുദിവസം ഒരു ചെക്കന്‍ ഉസ്മാനിക്കാടെ കടയില്‍ ചെന്ന് മദാമ്മപ്പൂട ചോദിച്ചു.

നിര്‍ഭാഗ്യവശാല്‍ അപ്പൊള്‍ കടയില്‍ മിഠായി തീര്‍ന്നിരിക്കുകയായിരുന്നു.

ഉസ്മാനിക്ക ആളൊരു രസികനാണ്, മൂപ്പര്‍ പറഞ്ഞു -


"എന്‍റെ പോന്നുമോനെ , ഇക്കയിന്ന് ഒരു മദാമ്മേനെ കൊച്ചി കടപ്പുറത്തിട്ട് കൊറേ ഓടിച്ചു നോക്കി, പഹച്ചി പിടി തന്നില്ല"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top