Monday, February 16, 2015

സദാചാരം

"അവിഹിതബന്ധം ആരോപിച്ച് മധ്യവയസ്കനെ അടിച്ചു കൊന്നു."

"മരണപ്പെട്ട ജേഷ്ഠന്‍റെ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന അനുജനെ മര്‍ദ്ദിച്ചു."

"ബൈക്കില്‍ യാത്ര ചെയ്ത സഹോദരീ - സഹോദരനെ മര്‍ദ്ദിച്ചു."

പത്രമോ ടെലിവിഷനോ തുറന്നാല്‍ സദാചാരപ്പോലീസുകാരുടെ വിളയാട്ടങ്ങളെക്കുറിച്ച് വാര്‍ത്തകളില്ലാത്ത ദിവസങ്ങളില്ല.

നമ്മുടെ നാടെന്തേ ഇങ്ങനെയായി ?

വര്‍ഗ്ഗീയതയെക്കാള്‍ കൊടിയ വിപത്തായി കേരളത്തില്‍ കപടസദാചാരം വളര്‍ന്നു പന്തലിച്ചിരിക്കുന്നു.

കിട്ടാത്തവന്‍റെ കൊതിക്കെറുവാണ് കപടസദാചാരമായി മാറുന്നതെന്നു പറയുന്നതെത്രയോ ശരിയാണ്.

ഈ സദാചാരപ്പോലീസ് ചമയുന്ന പരമനാറികള്‍ തക്കം കിട്ടിയാല്‍ ബസില്‍ പെണ്ണുങ്ങളെ തട്ടാനും മുട്ടാനും , കയറിപ്പിടിക്കാനും , ഒന്നും നടന്നില്ലെങ്കില്‍ ചെറുവിരല്‍ കൊണ്ടൊന്നു തോണ്ടുവാനെങ്കിലും അവസരം പാര്‍ത്തു നടക്കുന്ന സാമൂഹ്യവിരുദ്ധന്മാരാണ്.

നിവൃത്തികേടു കൊണ്ട് ഇവന്മാരുടെ തന്തയില്ലായ്മക്കെതിരെ പ്രതികരിക്കാതിരിക്കുന്ന പാവപ്പെട്ട സ്ത്രീകളെ പുഴുത്ത കണ്ണിലൂടെ നോക്കി വൃത്തികെട്ട കമന്‍റടിച്ച് തൊലിയുരിക്കുകയും പ്രതിഷേധിക്കുന്നവരെ പരസ്യമായി പുലയാട്ടുനടത്തി വായടപ്പിക്കുകയും ചെയ്യുന്ന നരാധമന്മാര്‍.

ഇന്ത്യ ഒരു സ്വതന്ത്രരാജ്യമാണടോ. ഒരാണിനെയും പെണ്ണിനേയും ഒരുമിച്ചു കണ്ടാല്‍ നിന്‍റെയൊക്കെ മനസ്സിലെ കഠിനമായ നിരാശപോലെ പൊളിഞ്ഞു വീഴുന്നതൊന്നുമല്ല ഭാരതീയ സനാതനമൂല്യങ്ങള്‍.

ആദ്യം നീ യഥാര്‍ത്ഥസദാചാരമെന്തെന്നു പഠിക്ക്, നിന്‍റെയൊക്കെ വീടുകളിലുള്ളവരെ പഠിപ്പിക്ക് - എന്നിട്ട് മതി നാട്ടുകാരെ പഠിപ്പിച്ചു നന്നാക്കാനായി ഇറങ്ങിത്തിരിക്കാന്‍.

ഇമ്മാതിരി സദാചാരചെറ്റകളോടുള്ള അടങ്ങാത്ത അമര്‍ഷവും പ്രതിഷേധങ്ങളുമാണ് ചുംബനസമരങ്ങളായി സമൂഹത്തിലിന്നു പുകഞ്ഞുനീറുന്നത് എന്ന സത്യം അവഗണിച്ചു കൂടാ.


കുറെ സദാചാരതെണ്ടികള്‍ - ത്ഫൂ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top