Wednesday, February 11, 2015

ടെലിമാര്‍ക്കറ്റിംഗ്

സെബാള്‍ട്ടിയുടെ കാമുകിയെ ഒരു ടെലിമാര്‍ക്കറ്റിംഗുകാരന്‍ ഫോണില്‍ വിളിച്ചു.

"മാഡം ഞങ്ങളുടെ ഒരു പ്രൊഡക്റ്റ് പരിചയപ്പെടുത്താനാണ്"

"പറയൂ"

"ഞങ്ങളുടെ പ്രോഡക്റ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഷോപ്പിംഗ് നടത്താം"

"അത്തരം ഒരെണ്ണം എന്‍റെ കയ്യിലുമുണ്ട്, വേറെന്താ ?"

"ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം ഞങ്ങളുടെ പ്രോഡക്റ്റ് കൊടുത്താല്‍ മതി"

"അതും എന്‍റെ കയ്യിലുണ്ട്, വേറെന്താ ?"

"ഞങ്ങളുടെ പ്രോഡക്റ്റ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരുപാട് സമ്മാനങ്ങള്‍ ഫ്രീയായി ലഭിക്കും"

"അതും എന്‍റെ കയ്യിലുണ്ട് , വേറെന്താ ?"

"ഞങ്ങളുടെ പ്രോഡക്റ്റ് ഉപയോഗിച്ച ശേഷം 45 ദിവസം കഴിഞ്ഞു പണമടച്ചാല്‍ മതി"

"എന്‍റെ കയ്യിലുള്ളത് നേരിട്ട് പണമടച്ച് കൊള്ളും, വേറെന്താ ?"

"ഞങ്ങളുടെ പ്രോഡക്റ്റ് ഉപയോഗിച്ച് പണം കടമേടുത്താല്‍ ചെറിയ ഇന്‍ട്രസ്റ്റൊടെ തിരിച്ചു കൊടുത്താല്‍ മതി"

"എന്‍റെ കയ്യിലുള്ളതിന് പണം ഇങ്ങോടു തരാന്‍ നല്ല ഇന്‍ട്രസ്റ്റാണ്, തിരിച്ചു കൊടുക്കുകേം വേണ്ട, വേറെന്താ ?"

"ഞങ്ങളുടെ പ്രോഡക്റ്റ് ക്രെഡിറ്റ് കാര്‍ഡ് ആണ്, മാഡം പറഞ്ഞ ക്രെഡിറ്റ് കാര്‍ഡ് ഏതു കമ്പനിയുടെതെന്നു മനസിലായില്ല ?"

"എന്‍റെ പ്രോഡക്റ്റിന്‍റെ പേരാണ് ബോയ്‌ ഫ്രണ്ട്. എന്‍റെ പ്രോഡക്റ്റിന് നിങ്ങളുടെ പ്രൊഡക്റ്റിനില്ലാത്ത വലിയൊരു മെച്ചം കൂടിയുണ്ട്"

"അതെന്താണ് മാഡം ?"

"എന്‍റെ കയ്യിലുള്ളത് ഉപയോഗിച്ച് മടുക്കുമ്പോള്‍ യാതൊരു പ്രയാസവും കൂടാതെ വേറെ മാറ്റിയെടുക്കാം "


ടെലിമാര്‍ക്കറ്റിംഗുകാരന്‍ ഫോണ്‍ വച്ചു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top