Saturday, February 7, 2015

കാമ്പസ് സെലക്ഷന്‍

"നിന്‍റെ കൂടെ പഠിച്ച എല്ലാവര്‍ക്കും കാമ്പസ് സെലക്ഷന്‍ കിട്ടി, നീ മാത്രം ഇങ്ങനെ തെണ്ടിത്തിരിഞ്ഞു നടന്നോ"

എഞ്ചിനിയറിംഗ് പാസായി ജോലിയും കൂലിയുമില്ലാതെ വീട്ടിലിരിക്കുന്ന സെബാള്‍ട്ടിയോട് അച്ഛന്‍ ദേഷ്യപ്പെട്ടു.

പിറ്റേദിവസം സെബു ഒരു പെണ്‍കുട്ടിയുമായി വീട്ടില്‍ വന്നു.

"ഏതാടാ ഈ പെണ്ണ് ?" അച്ഛന്‍ ദേഷ്യത്തില്‍ ചോദിച്ചു.


"ഇതാണച്ഛാ എന്‍റെ കാമ്പസ് സെലക്ഷന്‍, എങ്ങനേണ്ട് ?"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top