Saturday, February 7, 2015

അമാവാസി

നാസ ചാന്ദ്രയാത്രക്ക് തെരഞ്ഞെടുത്ത യാത്രക്കാരുടെ കൂട്ടത്തിലോരാളാകാന്‍ നറുക്കെടുപ്പിലൂടെ നമ്മുടെ സെബാള്‍ട്ടിക്കും ഭാഗ്യമുണ്ടായി.

ഈ വാര്‍ത്തയറിഞ്ഞവരൊക്കെ പക്ഷെ സെബുവിനെ കളിയാക്കുകയാണുണ്ടായത് - "ചുമ്മാ നിന്നെ പറ്റിക്കുന്നതാ, ചന്ദ്രനില്‍ കൊണ്ട് പോകാന്‍ പറ്റിയ ഒരു ചളുക്ക്"

എല്ലാവരും ഇങ്ങനെ പറയുന്നത് കേട്ട് സംശയം തോന്നിയ സെബു കലണ്ടറെടുത്തു നോക്കിയിട്ട് നിരാശനായി ഭാര്യയോട്‌ - "ഡീ, ആളുകള്‍ പറയുന്നത് സത്യമാണെന്നാ തോന്നുന്നേ, നാസയെന്നെ പറ്റിച്ചതു തന്നെയാ"

"അതെന്താ ഇപ്പൊ അങ്ങനെ തോന്നാന്‍ ?"


"ഇത് നോക്കിക്കേ, ചന്ദ്രനില്‍ കൊണ്ടുപോകുമെന്ന് പറഞ്ഞദിവസം ഫെബ്രുവരി 19 അമാവാസിയാ. അന്നെവിടാ ചന്ദ്രന്‍ ?"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top