Sunday, February 15, 2015

ഭീഷണി

വരാമെന്ന് പറഞ്ഞ ട്രെയിനില്‍ സെബാള്‍ട്ടിയെ കാണാതായപ്പോള്‍ സ്റ്റേഷനില്‍ കാത്തു നിന്നിരുന്ന കാമുകി മൊബൈലില്‍ വിളിച്ചു.

"നീ അവിടത്തന്നെ നിന്നോ, ഞാന്‍ അടുത്ത ട്രെയിനില്‍ വരുന്നുണ്ട്"

പറഞ്ഞത് പോലെ അടുത്ത ട്രെയിനില്‍ സെബാള്‍ട്ടി വന്നു.

"നീയെന്താ വീട്ടീന്നിറങ്ങാന്‍ താമസിച്ചോ ?" കാമുകി ചോദിച്ചു.

"അതൊന്നുമല്ല, ഞാന്‍ ആദ്യത്തെ തീവണ്ടിയില്‍ തന്നെ കയറിയതാ."

"എന്നിട്ട് ?"


"ഇടക്ക് ഒരു കുഞ്ഞിനേം കൊണ്ട് കയറിയ കിളവി എന്‍റെ മുന്നിലുള്ള സീറ്റില്‍ വന്നിരുന്നു. അവര്‍ ആ കുഞ്ഞിനു ഭക്ഷണം കൊടുക്കാന്‍ നോക്കി. എന്ത് ചെയ്തിട്ടും കുഞ്ഞു ഭക്ഷണം കഴിക്കുന്നില്ല. അപ്പോള്‍ അവര്‍ എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട് കുഞ്ഞിനോട് പറയുവാ, മര്യാദക്ക് വേഗം ഭക്ഷണം കഴിച്ചില്ലെങ്കില്‍ അമ്മൂമ്മ ആയിരിക്കുന്ന അങ്കിളിന്‍റെ കൂടെ പോയ്‌ക്കളയുമെന്ന്. അതുകെട്ടിട്ടും കുട്ടി ഭക്ഷണം കഴിച്ചില്ല. അതുകൊണ്ട് ഞാന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top