Sunday, February 15, 2015

ആഗ്രഹപൂര്‍ത്തീകരണം

സെബാള്‍ട്ടി LLB പാസായി വക്കീലായി.

സ്വന്തമായി ആദ്യം വാദിച്ചത് പ്രമാദമായ ഒരു കൊലക്കേസായിരുന്നു.

വിധി പറയുന്ന ദിവസം രാവിലെ പ്രതി സെബാള്‍ട്ടിയോട് അപേക്ഷിച്ചു - "വക്കീലെ എങ്ങനെയെങ്കിലും വധശിക്ഷയില്‍ നിന്ന് ജീവപര്യന്തമാക്കിത്തരണം"

"നീ പേടിക്കാതെ ധൈര്യമായിരി, ഞാനില്ലേ" - സെബു പ്രതിയെ സാന്ത്വനിപ്പിച്ചു.

വിധി കഴിഞ്ഞു പുറത്തിറങ്ങിയ സെബാള്‍ട്ടിയോട് പത്രലേഖകന്‍ ചോദിച്ചു - "എന്തായി ?"


"പ്രതിയുടെ ആഗ്രഹം പോലെ തന്നെ ജീവപര്യന്തം വാങ്ങിക്കൊടുത്തിട്ടുണ്ട്, ആ ജഡ്ജിക്കാണേല്‍ പ്രതിയെ വെറുതെ വിടണമത്രേ - ഹോ ഞാന്‍ ശരിക്കും കഷ്ടപ്പെട്ടു പോയി"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top