Monday, February 16, 2015

പലിശക്കാരന്‍ പൈലിച്ചേട്ടന്‍

പൈലിച്ചേട്ടന്‍ നാട്ടില്‍ അറിയപ്പെടുന്ന കൊള്ളപ്പലിശക്കാരനാണ്.

അപ്പന്‍ സൈക്കിളില്‍ പലിശ പിരിക്കാന്‍ നടക്കുന്നത് മക്കള്‍ക്കും മരുമക്കള്‍ക്കും കുറച്ചിലായിത്തുടങ്ങിയപ്പോള്‍ പൈലിച്ചേട്ടന്‍ ഒരു സെക്കണ്ട്ഹാന്‍ഡ് ആക്ടീവ വാങ്ങി.

മൂപ്പര്‍ ആളൊഴിഞ്ഞ ഒരു പറമ്പിലിട്ട് ആക്ട്ടീവ ഓടിച്ചു പഠിക്കുമ്പോഴാണ് സെബാള്‍ട്ടി ആ വഴി വന്നത്.

"ആഹ, ചേട്ടന്‍ ടുവീലറൊക്കെ വാങ്ങിയല്ലോ , ഓടിക്കാനൊക്കെ നല്ലോണം പഠിച്ചോ?" സെബു ചോദിച്ചു.

"ആ - ഒരുമാതിരിയൊക്കെ" പൈലിച്ചേട്ടന്‍ പറഞ്ഞു.

"പക്ഷെ ഈ ആളില്ലാത്ത പറമ്പിലിട്ട് ഓടിച്ചിട്ട്‌ കാര്യമില്ല ചേട്ടാ, പഠിക്കുന്നേല്‍ സിറ്റിയില്‍ നല്ല തിരക്കുള്ള സമയത്ത് ഓടിച്ചു പഠിക്കണം" സെബു പറഞ്ഞു.

"ഓഹോ - അങ്ങനെയാണോ, ഇപ്പൊ വൈകുന്നെരം സിറ്റിയില്‍ നല്ല തിരക്കുള്ള സമയമല്ലെ - ഞാനൊന്ന് പോയി ഓടിച്ചു നോക്കിയിട്ട് വരാം"

പൈലിച്ചെട്ടന്‍ ആക്ട്ടീവ ഓടിച്ചു പോയപ്പോള്‍ അതുവഴി വന്ന കൂട്ടുകാരന്‍ സെബുവിനോട് പറഞ്ഞു - "അയാള്‍ക്ക്‌ ശരിക്ക് ഓടിക്കാനൊന്നും അറിത്തില്ല, സിറ്റിയിലോടിച്ച് വല്ല വണ്ടീടടീലും പെട്ട് ചത്തുപോകുമെടാ"


"അതുതന്നെയാ അളിയാ എന്‍റെയും ആഗ്രഹം, ഒരു പതിനയ്യായിരം പലിശക്കെടുത്തിട്ടുണ്ട്."

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top