Saturday, February 21, 2015

പരിസ്ഥിതി സംരക്ഷണം

"നമുക്ക് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം എങ്ങനെ ഒഴിവാക്കാം ? സാധനങ്ങള്‍ വാങ്ങാന്‍ ചന്തയില്‍ പോകുമ്പോഴെല്ലാം ഒരു സഞ്ചി കയ്യില്‍ കരുതുക. ആ സഞ്ചി തന്നെ എപ്പോഴും മാറിമാറി ഉപയോഗിക്കുക."

പരിസ്ഥിതി മലിനീകരണത്തെപ്പറ്റി യുട്യൂബില്‍ കണ്ട ഷോര്‍ട്ട്ഫിലിമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സെബാള്‍ട്ടി അടുത്ത തവണ ചന്തയില്‍ പോയപ്പോള്‍ കയ്യിലൊരു സഞ്ചിയും കരുതി.

സെബു കടക്കാരനോട് : -"ഒരു കിലോ ഏത്തപ്പഴം, പ്ലാസ്റ്റിക് കിറ്റ്‌ വേണ്ട, ഈ സഞ്ചിയിലിട്ടു തന്നാല്‍ മതി"

കടക്കാരന്‍ : - "പക്ഷെ ഈ സഞ്ചി തീരെ ചെറുതാണല്ലോ, ഒരു കിലോ ഏത്തപ്പഴം കൊള്ളില്ല."


സെബു : - "ഓഹോ, എങ്കില്‍ ഏത്തപ്പഴം വേണ്ട, പകരം ചെറുപഴം തന്നാല്‍ മതി"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top