Monday, February 23, 2015

ആളും തരവും

അമ്മ അച്ഛനുമായി വഴക്കിട്ടിരിക്കുകയായിരുന്നു.

അപ്പോഴാണ്‌ കുട്ടി തന്‍റെ ലിപ്സ്റ്റിക് എടുത്തു കളിച്ചു കൈകളും വസ്ത്രവും വൃത്തികേടാക്കിയത് കണ്ടത്, അമ്മ കുട്ടിയെ കണക്കിന് ശാസിച്ചു.

അമ്മ അകത്തേക്ക് പോകുമ്പോള്‍ കുട്ടി അച്ഛനോട് പറഞ്ഞു - "നോക്കിക്കോ, അമ്മയിപ്പോള്‍ തിരികെ വരും, പശ്ചാത്താപവിവശയായി എന്നെയെടുത്തു ലാളിക്കും"

അകത്തേക്കുപോയ അമ്മ മകന്‍ ചുവരില്‍ ലിപ്സ്റ്റിക്ക് കൊണ്ട് ഹൃദയത്തിന്‍റെ പടം വരച്ച് "ഐ ലവ് യു മമ്മ" എന്നെഴുതി വച്ചിരിക്കുന്നതു കണ്ട് പോയതിലും വേഗത്തില്‍ പുറത്തേക്ക് വന്നു.

കുട്ടി 'ഞാന്‍ പറഞ്ഞില്ലേ' എന്ന മട്ടില്‍ അച്ഛനെ നോക്കി ചിരിച്ചു.

"ചുവരും വൃത്തികേടാക്കിയല്ലേ നാശമേ" എന്നലറിക്കൊണ്ട് അമ്മ പിന്നില്‍ ഒളിച്ചു പിടിച്ചിരുന്ന ചൂരല്‍ കൊണ്ട് കുട്ടിയെ പൊതിരെത്തല്ലി.
_________________________________________________________

ഗുണപാഠം : ആളും തരവും നോക്കി സുഖിപ്പിച്ചില്ലെങ്കില്‍ ഇതുപോലെ പണികിട്ടാന്‍ സാധ്യതയുണ്ട്.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top