Friday, April 26, 2013

കമ്പ്യൂട്ടര്‍ ചതിച്ചു

ഒരുമണിക്കൂര്‍ എടുത്തു ഞാന്‍ ടൈപ് ചെയ്തു കൂട്ടിയ - കോളേജ് ജീവിതത്തെ കുറിച്ചുള്ള എന്‍റെ ഓര്‍മ്മക്കുറിപ്പുകളുടെ രണ്ടദ്ധ്യായങ്ങള്‍ - എന്‍റെ ഓര്‍മ്മകളും, സ്വപ്നങ്ങളും , പ്രതീക്ഷകളും ഒക്കെ - അറിയാതെ ടച് പാഡില്‍ ഉണ്ടായ ഒരു വിരല്‍സ്പര്‍ശനത്തിലൂടെ, എന്തോ ഒരു പേജ് ഓപ്പണ്‍ ആയപ്പോള്‍, സുക്കര്‍ബര്‍ഗും, ബില്‍ ഗേറ്റ്സും ചേര്‍ന്നു യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ തട്ടിയെടുത്തു.

എന്‍റെ വക ഒരു ലോഡ് കൊഞ്ഞനം രണ്ടിനും !

നോട്ടില്‍ ഡ്രാഫ്റ്റ് ആയി ടൈപ്പ് ചെയ്തു കൊണ്ടിരിക്കെ സേവ് ചെയ്യും മുന്‍പായിരുന്നു ഈ ദുരന്തം.

കാര്യമില്ലെന്നറിഞ്ഞിട്ടും, ബാക്ക് ബട്ടന്‍ പ്രസ് ചെയ്തു ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എന്നെ, നിരാശയുടെ പടുകുഴിയിലേക്ക് വീഴ്ത്തിക്കൊണ്ട്‌, ഒരുമണിക്കൂര്‍ മുന്നേ ഞാന്‍ തുടങ്ങിയിടത്തു തന്നെ എത്തിയത് കണ്ടു ഞാന്‍ ഞെട്ടിപ്പോയി.

പാമ്പും കോണിയും കളിയില്‍ 99 ഇല്‍ വച്ച് പാമ്പ്‌ വിഴുങ്ങിയപ്പോള്‍ പോലും ഞാന്‍ ഇത്രയ്ക്കു നിരാശനായിട്ടില്ല !

സാധാരണ നോട്ട്പാഡില്‍ ടൈപ് ചെയ്തു ഫേസ്ബുക്കിലേക്ക് കോപ്പി ചെയ്യുന്ന പതിവ് തെറ്റിച്ചതാണ് വിനയായത്.

ഓട്ടോ സേവ് ഉള്ള നോട്ട് ഡ്രാഫ്റ്റ് സുക്കര്‍ബര്‍ഗ് കണ്ടുപിടിക്കും വരെ ഞാനിനി വേഡില്‍ മാത്രേ ടൈപ് ചെയ്യൂ - ഇതുസത്യം സത്യം സത്യം !

അതാകുമ്പോള്‍ അറിയാതെ ക്ലോസ് ആയിപ്പോയാലും വീണ്ടും വേഡ് തുറക്കുമ്പോള്‍ അതുവരെ ടൈപ് ചെയ്തതെല്ലാം തിരികെ കിട്ടുമല്ലോ.

കോടിക്കണക്കിനു ഡോളര്‍ മുടക്കി നിര്‍മ്മിച്ച ടൈറ്റാനിക് ആദ്യയാത്രയില്‍ കടലില്‍ മുങ്ങിപോയില്ലേ?

ഏറെ പ്രതീക്ഷയോടെ വിഷുവിനു പറന്നുയരുമെന്നു കരുതി മലയാളികള്‍ കണ്ണിലെണ്ണയോഴിച്ചു കാത്തിരുന്ന എയര്‍ കേരള വെറും ശൂ ആയിപ്പോയില്ലേ ?

അപ്പോഴാ നിന്‍റെയൊരു ഓര്‍മ്മക്കുറിപ്പ് എന്ന് പറഞ്ഞു പുഛിക്കാന്‍ വരട്ടെ .

കഷ്ടപ്പെട്ട് മലയാളം ഈ കുന്തത്തില്‍ ടൈപ് ചെയ്തു കയറ്റുന്ന പാട് അത് ചെയ്തു നോക്കിയാലെ അറിയൂ.

എന്തായാലും എന്റെ അസുസ് ലാപ്ടോപ്‌ അടുത്തൊന്നും മരിക്കില്ല - കണ്ണുപൊട്ടുന്ന കുറെ തെറി കേട്ടെങ്കിലും അവനു കേടുപാടൊന്നും സംഭവിച്ചില്ലല്ലോ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top