Wednesday, April 17, 2013

സ്വര്‍ഗ്ഗവും നരകവും

ആകാശത്തിന്‍റെ ചരിവിലൂടെ ഒരുപാട് ദൂരം സഞ്ചരിച്ചോടുവില്‍ ഞാന്‍ രണ്ടു കൂറ്റന്‍ കമാനങ്ങള്‍ക്ക് മുന്നിലെത്തി. അതിസുന്ദരനായ ഒരുവന്‍ കാവല്‍ നില്‍കുന്ന കവാടത്തിനു മുകളില്‍ നരകം എന്നും, അത്യധികം വിരൂപനായ ഒരുവന്‍ കാവല്‍ നില്‍ക്കുന്ന കമാനത്തിനു മുകളില്‍ സ്വര്‍ഗ്ഗം എന്നും എഴുതി വച്ചിരുന്നു.

ഇനിയങ്ങോട്ട് ഏതു മാര്‍ഗ്ഗം തെരഞ്ഞെടുക്കണം ചിന്താക്കുഴപ്പത്തില്‍ നിന്ന എന്നെ അതിസുന്ദരനായ ആളുടെ വാക്കുകള്‍ ഉണര്‍ത്തി.

"താങ്കള്‍ക്ക് ഇഷ്ടമുള്ള മാര്‍ഗ്ഗം തെരഞ്ഞെടുക്കാം"

ഞാന്‍ വിരൂപന്‍ കാവല്‍ നില്‍ക്കുന്ന സ്വര്‍ഗ്ഗം തെരഞ്ഞെടുത്തു - കാരണം ബാഹ്യമായ വൈരൂപ്യത്തിനപ്പുരം അയാളുടെ പ്രകാശം പരത്തുന്ന ഹൃദയത്തിന്‍റെ സൌന്ദര്യം എനിക്ക് കാണാമായിരുന്നു !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top