Thursday, April 18, 2013

മുതലെടുപ്പിന്‍റെ മനശാസ്ത്രം

മറ്റുള്ളവരുടെ തോളില്‍ ചവിട്ടി കയറുന്നവനെ ഉന്നത നിലയില്‍ എത്തൂ എന്നതാണ് ഒരു കൊര്‍പ്പറെറ്റ് വിദ്യാര്‍ഥി പുസ്തകത്തില്‍ പഠിക്കാതെ പഠിക്കുന്ന ഏറ്റവും വലിയ പാഠം.

ഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ അടിസ്ഥാനസ്വഭാവവിശേഷമായ ഭയവും, ഉത്ഘണ്ഠയും ഏറ്റവും നന്നായി മുതലെടുക്കുക എന്നതാണ് ഇത് നടപ്പാക്കുന്ന രീതി.

കിട്ടിക്കൊണ്ടിരിക്കുന്ന സുഖസൌകര്യങ്ങള്‍ പരിമിതമായാലും ഭാവിയുടെ അനിശ്ചിതത്വത്തെ ഭയപ്പെട്ട് സുരക്ഷിതത്വത്തിന്‍റെ പുറംതോടിനുള്ളില്‍ ഒതുങ്ങിക്കൂടാനാണ് ശരാശരിക്കാരന്‍റെ ത്വര.

തന്‍റെതല്ലാത്ത കാരണം കൊണ്ട് പെട്ടെന്നൊരു നാള്‍ ഈ സുഖസൌകര്യങ്ങള്‍ നഷ്ടമായാല്‍ പരിഭ്രാന്തനാവാതെ പിടിച്ചു നില്‍ക്കാന്‍ അവനെ പ്രാപ്തനാക്കുക, പരിമിത സൌകര്യങ്ങളുടെ തടവറയില്‍ ഒതുങ്ങാതെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിക്കൊണ്ടിരിക്കാനുള്ള സന്നദ്ധതയും ശുഭപ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മനസ്സും മാത്രമായിരിക്കും.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top