ഏറെ നേരമായയാള്‍ ആ ബാങ്കിന് മുന്നിലുള്ള വഴിവക്കിലെ മതിലില്‍ ചാരി നില്‍ക്കാന്‍ തുടങ്ങിയിട്ട്. അപരിചിതമായ ഒരുപാടു മുഖങ്ങള്‍ കണ്ടെങ്കിലും അറിയാവുന്ന ആരും ഇതുവരെ അയാളുടെ മുന്നിലൂടെ കടന്നു പോയില്ല. അയാളുടെ മനസ്സില്‍ ഒരിക്കലും പെയ്യാനിടയില്ലാത്ത നിരാശയുടെ കാര്‍മേഘങ്ങള്‍ മൂടിക്കെട്ടി.
ഭംഗിയായി വസ്ത്രധാരണം ചെയ്ത സുന്ദരനായ ഒരു മധ്യവയസ്കന്‍ അയാളെ കടന്നു പോയി. ബാങ്കിലേക്ക് കയറാന്‍ നേരം എന്തോ എടുത്തപ്പോള്‍ അയാളുടെ പോക്കറ്റില്‍ നിന്ന് പേര്‍സ് താഴെ വീണു. ആ മനുഷ്യന്‍ ബാങ്കിനുള്ളിലേക്ക് കയറിപ്പോയപ്പോള്‍ അയാള്‍ നടന്നു ചെന്ന് ചുറ്റും നോക്കി അതെടുത്തു തുറന്നു. ഉള്ളില്‍ കുത്തി നിറച്ച പുതുപുത്തന്‍ കറന്‍സി നോട്ടുകള്‍ !
പെട്ടെന്ന് അയാളുടെ മുന്നില്‍ വൃക്കരോഗം ബാധിച്ചവശയായി ഡയാലിസിസ് ചെയ്യാന്‍ നിവൃത്തിയില്ലാത്തതിനാല്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന വേദനയാല്‍ പിടയുന്ന ഓമനമകളുടെ മുഖം തെളിഞ്ഞു. ഒരുനിമിഷം കാറൊഴിഞ്ഞ പോലെ തെളിഞ്ഞ അയാളുടെ മുഖം വീണ്ടും എന്തോ ഓര്‍ത്ത് വാടി. അയാള്‍ ആ പേര്‍സുമായി ബാങ്കിനുള്ളിലേക്ക് നടന്നു ചെന്ന് ആ മനുഷ്യനെ കണ്ടെത്തി അത് തിരികെ ഏല്‍പ്പിച്ചു. നഷ്ടപ്പെട്ട പേര്‍സ് തിരികെ കിട്ടിയപ്പോള്‍ ആ മനുഷ്യന്‍റെ മുഖത്ത് കണ്ട ആശ്വാസം അയാളിലെ വേദനകളെ തെല്ലു നേരത്തേക്കെങ്കിലും ശമിപിച്ചു.
വീട്ടിലെത്തിയപ്പോള്‍ സുഹൃത്തിന്‍റെ വിളി വന്നു.
"നിന്‍റെ മകളുടെ കാര്യത്തില്‍ സഹായിക്കാം എന്ന് ഒരാള്‍ ഏറ്റിട്ടുണ്ട് - അയാള്‍ പറഞ്ഞത് ഇന്ന് തന്നെ നിന്‍റെ അക്കൌണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാം എന്നാണ്. അവളുടെ അസുഖം മാറും വരെ .എല്ലാ മാസവും അയാള്‍ സഹായിക്കാമത്രേ."
മനസ്സില്‍ സന്തോഷം തോന്നിയെങ്കിലും പിറ്റേന്ന് ബാങ്കില്‍ ചെന്ന് അക്കൌണ്ട് ബാലന്‍സ് നോക്കും വരെ അയാള്‍ അത് വിശ്വസിച്ചില്ല - പതിനായിരം രൂപ !
നടുക്കടലില്‍ തുഴ കൈവിട്ടു പോയവന് അപ്രതീക്ഷിതമായ സഹായനൌക അയച്ചുകൊടുത്ത ദൈവത്തിനു അയാള്‍ ആയിരം നന്ദി പറഞ്ഞു കരഞ്ഞു.
ആ പണം അയച്ചു കൊടുത്തത് അയാള്‍ പേര്‍സ് തിരികെ നല്‍കിയ മനുഷ്യന്‍ ആണെന്ന് ഓര്‍ത്തപ്പോള്‍ ദൈവം പുഞ്ചിരിച്ചു !

0 comments
Posts a comment