Saturday, April 6, 2013

വേലായുധന്‍റെ ഒടുക്കത്തെ തെറി

ഒരു ദിവസം എന്‍റെ സുഹൃത്ത്‌ വീടിനടുത്തുള്ള പുഴക്കടവിലേക്ക് കുളിക്കാന്‍ ചെല്ലുമ്പോള്‍ അക്കരെ കുളിച്ചു കൊണ്ടിരിക്കുന്ന പെണ്ണുങ്ങള്‍ എല്ലാവരും ഇക്കരെ നോക്കി കണ്ണ് പൊട്ടുന്ന തെറികള്‍ ഉച്ചത്തില്‍ വിളിച്ചു കൂവുന്നു.

സുഹൃത്ത്‌ ചുറ്റും നോക്കി - നാട്ടുകാരന്‍ ആയ വേലായുധന്‍ ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റും നോക്കി പരുങ്ങി അവിടന്ന് മെല്ലെ വലിയാന്‍ നോക്കുന്നു. സുഹൃത്തിന്‍റെ "ഡോ വേലായുധാ" എന്നുള്ള വിളി കേട്ട് വേലായുധന്‍ ചമ്മി തിരിഞ്ഞു നിന്നു.

"എന്താ വേലായുധാ - തന്നെയാണോ ആ പെണ്ണുങ്ങള്‍ ചീത്ത വിളിക്കുന്നെ?"

"അവളുമാര്‍ക്ക് വട്ട് - ചുമ്മാ ഇതിലെ നടന്നു പോയ എന്നെ തന്തക്കും തള്ളക്കും വിളിക്കുന്നു മോനെ"

"എന്നിട്ട് താന്‍ ഒന്നും തിരിച്ചു പറഞ്ഞില്ലേ?"

"പിന്നെ പറയാതെ - ഞാനും നല്ലത് കൊടുത്തു"

"താന്‍ എന്താ പറഞ്ഞെ ?"

"ഞാന്‍ പോടീ അസത്തെന്നു വിളിച്ചു"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top