"മീനു ഒരു സര്‍പ്രൈസ് ഉണ്ട്"
"എന്നാ"
"ഞാന്‍ അടുത്തയാഴ്ച ഡാഡിടേം മമ്മീടെം അടുത്ത് പോകുന്നു"
"അമേരിക്കക്കോ ?"
"അതേലോ"
"അപ്പൊ ഞാനോ ?"
"ആ - ഇത്തവണയും നിന്നെക്കൊണ്ട് പോകുന്നില്ല. ഞാന്‍ രണ്ടാഴ്ച കഴിഞ്ഞു വരും......ഹലോ.........മീനു....ഹലോ"
അവള്‍ മൊബൈല്‍ വലിച്ചെറിഞ്ഞ് കട്ടിലിലേക്ക് കമഴ്ന്നു വീണു. ഏങ്ങലടികള്‍ കണ്ണുനീരിന്‍റെ ഗന്ധമായി മുറിക്കുള്ളില്‍ പ്രതിധ്വനിച്ചു.
മൊബൈല്‍ വീണ്ടും റിംഗ് ചെയ്തു. അവള്‍ ഫോണെടുത്തു നോക്കി - അരുണേട്ടന്‍ , അവള്‍ കട്ട് ചെയ്തു. ഫോണ്‍ വീണ്ടും റിംഗ് ചെയ്തു. ഇത്തവണ കട്ട് ചെയ്ത ശേഷം അവള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.
ഏതാനും നിമിഷങ്ങള്‍ ആ കിടപ്പ് കിടന്ന ശേഷം അവള്‍ എഴുന്നേറ്റു. കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്ന് മുടി വാരിക്കെട്ടി. കണ്ണുകള്‍ തുടച്ചു.
ബാത്ത്ടബ്ബില്‍നിന്ന് വെള്ളം അവളുടെ കൈത്തണ്ടയിലെ മുറിവില്‍ നിന്നോഴുകിയ രക്തം കലര്‍ന്ന ചുവന്ന നിറത്തില്‍ കവിഞ്ഞൊഴുകിക്കൊണ്ടിരുന്നു. ബോധം പൂര്‍ണ്ണമായും മറയും മുന്‍പേ അവസാനമായി അവള്‍ കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ടു.
പുറത്ത് കൊറിയറുകാരന്‍ തുടര്‍ച്ചയായി കോളിംഗ്ബെല്‍ അടിച്ചു കൊണ്ടിരുന്നു. അയാളുടെ കയ്യിലെ എന്‍വെലോപ്പില്‍ അവളുടെ അമേരിക്കന്‍ വിസ സ്റ്റാമ്പ് ചെയ്ത പാസ്പോര്‍ട്ടും വിമാനടിക്കറ്റുമായിരുന്നു !

0 comments
Posts a comment