"ഈ പണം അയാള്‍ടെ കയ്യില്‍ ഏല്‍പ്പിച്ചാല്‍ മതി, ബാക്കി കാര്യം ഞാനേറ്റു" ചെറുപ്പക്കാരന്‍റെ വാക്കുകള്‍ വൃദ്ധന്‍റെ കാതുകളില്‍ മുഴങ്ങി.
കഴിഞ്ഞ നാല് മാസങ്ങളായി മകളുടെ കാര്യത്തിനായി ഈ സര്‍ക്കാര്‍ഓഫീസിന്‍റെ പടി കയറിയിറങ്ങുന്നു. അവസാനം കഴിഞ്ഞ തവണ സഹികെട്ട് ശപിച്ചു പോയപ്പോള്‍ ആണ് ഈ ചെറുപ്പക്കാരന്‍ തന്‍റെ രോഷംപൂണ്ട തന്‍റെ വാക്കുകള്‍ കേട്ട് വന്നു കാര്യം അന്വേഷിച്ചതും, "അടുത്ത തവണ നമുക്ക് ശരിയാക്കാം" എന്ന് പറഞ്ഞതും.
അടുത്തത് വൃദ്ധന്‍റെ ഊഴമാണ്. പ്യൂണ്‍ വന്നു അകത്തേക്ക് ചെല്ലുവാന്‍ പറഞ്ഞു. ഓഫീസറുടെ കസേരയില്‍ മറ്റൊരു ചെറുപ്പക്കാരന്‍.
"മറ്റേ സാര്‍?"
"ഞാന്‍ പുതിയതായി ചാര്‍ജെടുത്തതാ. അമ്മാവന്‍ ഇരിക്കൂ, എന്താ കാര്യം?"
തികച്ചും മാന്യമായ പെരുമാറ്റം - ഇതിനു മുന്‍പ് അവിടെ നിന്ന് ഒരിക്കലും കിട്ടിയിട്ടില്ലാത്ത മര്യാദ !
പ്യൂണ്‍ വൃദ്ധന്‍റെ ഫയല്‍ എടുത്തു കൊണ്ട് വന്നു. എല്ലാം ഒന്നോടിച്ചു വായിച്ച ശേഷം ഓഫീസര്‍ പറഞ്ഞു.
"അമ്മാവന്‍ അടുത്തയാഴ്ച വരുമ്പോള്‍ കാര്യം നടന്നിരിക്കും" പിന്നെ ആത്മവിശ്വാസം തുളുമ്പുന്ന പുഞ്ചിരിയോടെ ശരിയെന്നു തലയാട്ടി പ്യൂണിനോട് അടുത്തയാളെ വിളിക്കാന്‍ പറഞ്ഞു.
വൃദ്ധന്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ പഴയ ചെറുപ്പക്കാരന്‍ പിന്നാലെ ഓടി വന്നു.
"കൊടുത്തോ അമ്മാവാ ?"
"ഇതാ......അതിന്‍റെ ആവശ്യം വന്നില്ല മോനെ"
വൃദ്ധന്‍ തിരികെ നീട്ടിയ പണം വങ്ങുമ്പോള്‍ ചെറുപ്പക്കാരന്‍ തകര്‍ന്നു വീണ എന്തൊക്കെയോ പ്രതീക്ഷകളുടെ മുഖഭാവത്തോടെ നിന്നു.
വിവാഹമോചനം നേടി മകനോടൊത്ത് വീട്ടില്‍ അഭയം തേടിയിരിക്കുന്ന മകളെക്കുറിച്ചോര്‍ത്തപ്പോള്‍ അറിയാതെ ഒരു തുള്ളി കണ്ണുനീര്‍ വൃദ്ധന്‍റെ കണ്ണില്‍ നനവായി പടര്‍ന്നു.
"ഇനിയിപ്പോള്‍ പഴയ ഓഫീസര്‍ തന്നെ ആയിരുന്നെങ്കിലും ഇതൊക്കെ തന്നെയാവും സംഭവിച്ചിരിക്കുക" പടി കടക്കുമ്പോള്‍ വൃദ്ധന്‍ മനസിലോര്‍ത്തു.
അയാളുടെ മുഖത്ത് നിസ്സഹായതയുടെ ഛായയുള്ള ഒരു പുഞ്ചിരി തെളിഞ്ഞു.

0 comments
Posts a comment