കുടുംബത്തോടൊപ്പം ബീച്ചില്‍ വരുമ്പോള്‍ എല്ലാം അയാള്‍ ആ ബലൂണ്‍ കച്ചവടക്കാരനില്‍ നിന്ന് ബലൂണ്‍ വാങ്ങാറുണ്ടായിരുന്നു - അപ്പോഴൊക്കെ അയാളുടെ കൂടെയുള്ള ആ കൊച്ചു പെണ്‍കുട്ടിയെ ശ്രദ്ധിക്കും - നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന അനുസരണയില്ലാത്ത ചെമ്പന്‍ മുടിയുള്ള വെള്ളരങ്കണ്ണുകളുള്ള പെണ്‍കുട്ടി. ഓരോരുത്തരും ബലൂണ്‍ വാങ്ങിക്കൊണ്ടു പോകുമ്പോള്‍ അവള്‍ അവരുടെ കൈയിലിരിക്കുന്ന ബലൂണിലേക്ക് കൊതിയോടെ നോക്കിയിരിക്കും.
അന്നും പതിവ് പോലെ മക്കള്‍ക്ക് ബലൂണ്‍ വാങ്ങിക്കൊടുക്കുമ്പോള്‍ അയാള്‍ ഒരെണ്ണം കൂടുതല്‍ വാങ്ങി - അത് അവളുടെ നേരെ നീട്ടിയപ്പോള്‍ അവളുടെ വെള്ളാരംകണ്ണുകളുടെ തിളക്കം ഒന്നുകൂടി വര്‍ദ്ധിച്ചു - അവളതു കൈനീട്ടി വാങ്ങി നിസംഗമായ മുഖഭാവത്തോടെയിരുന്നു.
"മോള്‍ വരൂ, ദാ അവരൊക്കെ കളിക്കുന്നത് കണ്ടില്ലേ , കൂടെ ചെന്ന് കളിച്ചോളൂ" അയാള്‍ തന്‍റെ മക്കളെ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു. എന്നാല്‍ ഇരുകണ്ണുകളും ഇല്ലെന്ന് ഇറുക്കിയടച്ച് കാണിച്ച് അവളവിടെത്തന്നെ ഇരുന്നതേയുള്ളൂ.
"അതെന്താ മോളെ ?" അയാള്‍ വാത്സല്യം നിറഞ്ഞ ശബ്ദത്തോടെ ചോദിച്ചു.
"അത്..മാമന്‍ പോയി കഴിയുമ്പോള്‍ ഞാന്‍ ഈ ബലൂണ്‍ അച്ഛന് കൊടുക്കും - അപ്പോള്‍ അച്ഛന്‍ എനിക്ക് ഐസ്ക്രീം വാങ്ങിച്ചു തരുമല്ലോ"
ഒരു ബധിരനെപ്പോലെ ബലൂണ്‍ വില്‍പ്പനക്കാരന്‍ അകലേക്ക് നിസ്സഹായതയുടെ നോട്ടവുമായ് ഇരുന്നപ്പോള്‍ നേര്‍ത്ത നോവ് നിറഞ്ഞ മനസ്സോടെ അയാള്‍ കുടുംബത്തിനടുത്തേക്ക് നടന്നു !

0 comments
Posts a comment