Tuesday, April 9, 2013

ആരാണു നീ

നീയെനിക്കാരാണ് ?

പ്രത്യക്ഷത്തില്‍ അറിയുന്നില്ലെങ്കിലും ഉത്തരം തേടി മനസ്സ് അലയുന്നില്ല - കാരണം എന്‍റെ ഉപബോധമനസ്സിലെവിടെയോ തെളിഞ്ഞു കിടക്കുന്നുണ്ട് ആ ഉത്തരം - ബാഹ്യമായ ചിന്തകള്‍ക്ക് പ്രവേശനമില്ലാത്ത ഒരിടത്ത്....

എന്തായാലും സ്നേഹം ഞാന്‍ ഭയപ്പെട്ടിരുന്നത് പോലെ ഒരു പളുങ്കുപാത്രമോന്നുമല്ല - ഒരിക്കല്‍ വീണു ചിന്നിച്ചിതറിയാലും പഴയതിലും ഭംഗിയായി കൂട്ടിച്ചേര്‍ത്തു വക്കാവുന്നവയുമുണ്ടെന്നു നമ്മള്‍ തിരിച്ചറിഞ്ഞല്ലോ...

മഴയുടെ നിലക്കാത്ത ആരവം കേള്‍ക്കാന്‍ കൊതിയാവുന്നു - പക്ഷെ ആവര്‍ത്തനവിരസതയുടെ കല്ലെടുത്ത്‌ ഉന്നം നോക്കുന്നവര്‍ എന്നെ ഭയപ്പെടുത്തുന്നു...

പ്രണയവും പറയാന്‍ കഴിയാതെ മനസ്സിലിട്ടു ഊതുയുരുക്കി ഞാന്‍ നിനക്കായി ഒരു മാലയാക്കി സൂക്ഷിച്ചിട്ടുണ്ട് - നമ്മള്‍ കണ്ടു മുട്ടുന്ന നിമിഷത്തെ അനശ്വരമാക്കാന്‍ !

ചെറുതോടുകളില്‍ നാടകീയത പായല്‍ വിരിച്ചു കിടക്കുന്ന എന്‍റെ ചിന്തകള്‍ക്ക് മീതെ ഒരു കുളിര്‍കാറ്റിന്‍റെ പുഞ്ചിരി പോലെ നീ വീശുമ്പോള്‍ അണയാത്ത തിരിനാളത്തിന്‍റെ ദുര്‍ബലമായ പ്രാര്‍ത്ഥന പോലെ എന്‍റെ സമയവും ആസന്നമായെന്നു ഞാന്‍ തിരിച്ചറിയുന്നു - വേരുകള്‍ തേടുന്നവര്‍ക്ക് മാന്തിപ്പറിക്കാന്‍ പക്ഷെ എന്‍റെ ചിന്തകളുടെ ആവനാഴിയില്‍ ഒരു ദുസ്വപ്നം പോലും അവശേഷിച്ചിട്ടില്ല !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top